യുവ സ്ട്രൈക്കർ ദാദഷോവ് ഇനി വോൾവ്സിൽ

- Advertisement -

യുവ സ്ട്രൈക്കർ ദാദഷോവിനെ വോൾവ്സ് സ്വന്തമാക്കി. 20കാരനായ താരത്തെ പോർച്ചുഗീസ് ക്ലബായ എസ്റ്റോരിൽ നിന്നാണ് ഇപ്പോൾ വോൾവ്സ് വാങ്ങിയത്‌. ഫ്രാങ്ക്ഫർടും ലെപ്സിഗും പോലുള്ള വലിയ ക്ലബുകളുടെ യൂത്ത് അക്കാദമിയിലൂടെ വളർന്ന താരമാണ് ദാദഷോവ്. ജർമ്മിനിയുടെ അസെർബയ്ജാനിന്റെയും യുവ ടീമുകൾക്കായും ദാദഷേവ് കളിച്ചിട്ടുണ്ട്.

അസെർബയ്ജന്റെ സീനിയർ ടീമിനായും അടുത്തിടെ ദാദഷോവ് അരങ്ങേറ്റം കുറിച്ചിരുന്നു. വോൾവ്സ് സൈൻ ചെയ്തു എങ്കിലും പാസ്കോ ദെ ഫെരെയ ക്ലബിലായിരിക്കും ഈ സീസണിൽ ദാദഷേവ് കളിക്കുക. ലോണടിസ്ഥാനത്തിലായിരിക്കും ഈ നീക്കം.

Advertisement