“മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നത് അഭിമാനകരം” – മഗ്വയർ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഉള്ള ട്രാൻസ്ഫർ പൂർത്തിയാക്കിയ മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ ആകുന്നു എന്നത് അഭിമാനകരമാണെന്ന് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു വലിയ ക്ലബിൽ കളിക്കുക എന്നത് ചെറുപ്പം മുതൽ ഉള്ള ആഗ്രഹമായിരുന്നു. ഓൾഡ് ട്രാഫോർഡും വെംബ്ലിയും എന്നും മോഹിപ്പിച്ച സ്റ്റേഡിയങ്ങളായിരുന്നു. അത്തരം ഒരു സ്റ്റേഡിയത്തിൽ കളിക്കാൻ കഴിയുന്നതിൽ സന്തോഷം ഉണ്ട് എന്ന് മഗ്വയർ പറഞ്ഞു.

ചെറിയ ലീഗുകളിൽ കളിച്ചു വന്നത് മികച്ച ഡിഫൻഡറാക്കി തന്നെ മാറ്റി എന്ന് മഗ്വയർ പറഞ്ഞു. മാഞ്ചസ്റ്റർ ഡിഫൻസിനെ ശക്തമാക്കാൻ തനിക്ക് കഴിയും എന്നും മഗ്വയർ പറഞ്ഞു. ലോക റെക്കോർഡ് തുകയ്ക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മഗ്വയറിനെ സ്വന്തമാക്കിയത്. ചെൽസിക്ക് എതിരായ ആദ്യ ലീഗ് മത്സരത്തിൽ മഗ്വയർ യുണൈറ്റഡിനായി അരങ്ങേറും.

Advertisement