സ്പാനിഷ് സ്ട്രൈക്കർ മാർകോസ് ഇനി ഈസ്റ്റ് ബംഗാളിൽ

- Advertisement -

സ്പാനിഷ് സ്ട്രൈക്കറായ മാർക്കൊസിനെ ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തു. 33കാരനായ താരത്തെ ഒരു വർഷത്തെ കരാറിലാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരിക്കുന്നത്. സ്പെയിനിലെ രണ്ടാം ഡിവിഷനിലും മൂന്നാം ഡിവിഷനിലും ആയിരുന്നു മർകോസ് കളിച്ചിരുന്നത്. അവസാനമായി അത്ലറ്റിക്കോ ബെലാറെസിൽ ആയിരുന്നു കളിച്ചത്.

ഹോങ്കോങ് ക്ലബുകളായ സതേൺ യുണൈറ്റഡ് എഫ് സി, കിച്ചീ എസ് സി എന്നീ ക്ലബുകളിലും മുമ്പ് മാർകോസ് കളിച്ചിട്ടുണ്ട്‌. സ്പാനിഷ് ക്ലബായ ജിന്നാസ്റ്റിക് ദി ടറഗോണയിൽ ആയിരുന്നു മാർകോസിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. അവിടെ നാലു വർഷത്തോളം കളിച്ച താരം അമ്പതിൽ അധികം ഗോളുകൾ നേടിയിരുന്നു. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ആയിരിക്കും ഈസ്റ്റ് ബംഗാളിനായുള്ള മാർകോസുന്റെ അരങ്ങേറ്റം നടക്കുക.

Advertisement