ഇറ്റാലിയൻ യുവ സ്‌ട്രൈക്കർ ഇനി വോൾവ്സിൽ

na

പാട്രിക് കുത്രോണെ ഇനി വോൾവ്സിന് സ്വന്തം. 23 മില്യൺ പൗണ്ട് നൽകിയാണ് പ്രീമിയർ ലീഗ് ക്ലബ്ബ് മിലാൻ യുവ താരത്തെ ഇംഗ്ലണ്ടിൽ എത്തിക്കുന്നത്. മിലാന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരത്തെ ഫിനാൻഷ്യൽ ഫെയർ പ്ലെ പാലിക്കാൻ വേണ്ടിയാണ് മിലാൻ വിൽകാൻ നിർബന്ധിതമായത്. ഇറ്റലി ദേശീയ ടീം അംഗമാണ് കുത്രോണെ.

മിലാൻ അക്കാദമി വഴി വളർന്ന 21 വയസുകാരനായ താരം മിലാന് വേണ്ടി 90 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയിട്ടുണ്ട്. 2007 ൽ മിലാൻ അക്കാദമിയിൽ എത്തിയ താരം 2017 ലാണ് സീനിയർ ടീമിൽ അരങ്ങേറ്റം നടത്തുന്നത്. സ്‌ട്രൈക്കർ റോളിൽ ഏറെ തിളങ്ങുന്ന താരത്തെ ട്രൂ നമ്പർ 9 എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. 5 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്.