ഗ്ലാഡ്ബാക്കിന്റെ ഫ്രഞ്ച് യുവതാരത്തെ റാഞ്ചി ബയേൺ മ്യൂണിക്ക്

ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിന്റെ ഫ്രഞ്ച് യുവതാരത്തെ റാഞ്ചി ബയേൺ മ്യൂണിക്ക്. ഹെർത്ത ബെർലിനെതിരായ ആദ്യ ലീഗ് മത്സരത്തിന് പിന്നാലെയാണ് മൈക്കൽ കുയ്സൻസിന്റെ ട്രാൻസ്ഫർ ബയേൺ പുറത്ത് വിട്ടത്. 20 കാരനായ ഫ്രഞ്ച് യുവ മധ്യനിരതാരം ബുണ്ടസ് ലീഗയിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.

വെർസറ്റൈൽ സെൻട്രൽ മിഡ്ഫീൽഡറെന്ന് വിശേഷിപ്പിക്കുന്ന കുയ്സൻസിന്റെ വരവ് ബയേൺ മധ്യനിരയ്ക്ക് കരുത്ത് കൂട്ടും. എസ്പാന്യോൾ താരം റോക്കയ്ക്ക് വേണ്ടി ബയേൺ ശ്രമിച്ചിരുന്നെങ്കിലും 40 മില്ല്യൺ യൂറോയുടെ റിലീസ് ക്ലോസാണ് വിലങ്ങ് തടിയായത്. 2017ലാണ് ഫ്രഞ്ച് ക്ലബ്ബായ നാൻസിയിൽ നിന്നും ജർമ്മാനിയിലേക്ക് താരമെത്തുന്നത്. ഫ്രഞ്ച് യുത്ത് ടീമിന് വേണ്ടിയും മൈകൽ കുയിസൻസ് കളിച്ചിട്ടുണ്ട്.

Previous articleബയേണിനെ സമനിലയിൽ തളച്ച് ഹെർത്ത ബെർലിൻ
Next articleഅഞ്ച് മിനുട്ട് കളിക്കാൻ തന്നെകിട്ടില്ല, ബയേൺ വിടാനൊരുങ്ങി സാഞ്ചസ്