ബയേണിനെ സമനിലയിൽ തളച്ച് ഹെർത്ത ബെർലിൻ

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് സമനിലയോടെ തുടക്കം. ഹെർത്ത ബെർലിനെതിരായ മത്സരത്തിൽ റോബർട്ട് ലെവൻഡോസ്കിയുടെ ഇരട്ട ഗോളുകൾക്കും ബയേണിനെ രക്ഷിക്കാനായില്ല. ഹെർത്തക്ക് വേണ്ടി ലുക്ബാകിയോ, മാർക്കോ ഗ്രൂസിച് എന്നിവരാണ് ഗോളടിച്ചത്.

ആദ്യ പകുതിയിൽ ഹെർതയടിച്ച രണ്ട് ഗോളുകൾ ബയേണിന്റെ പ്രതിരോധത്തിലെ പാളിച്ചകൾ വിളിച്ചോതുന്നതായിരുന്നു. 24ആം മിനുറ്റിൽ ലെവൻഡോസ്കിയിലൂടെ ബയേൺ ലീഡ് നേടി. തുടർച്ചയായ അഞ്ചാം സീസണിലാണ് ബയേണിന്റെ ആദ്യ ഗോൾ ലെവൻഡോസ്കി നേടുന്നത്. ഫോർച്യുണയ്ക്ക് വേണ്ടി കളിക്കുമ്പോൾ ബയേണിനെതിരെ ഹാട്രിക് നേടിയ ലൂക്ബാകിയോ തന്നെയാണ് ഹെർതയ്ക്കായി ആദ്യ ഗോൾ നേടിയത്. മൂന്ന് മിനുറ്റിൽ പിറന്ന രണ്ട് ഗോളുകൾ ബയേണിനെ ഞെട്ടിക്കുന്നതായിരുന്നു. 39 ആം മിനുട്ടിൽ ഗ്രൂസിചിലൂടെ രണ്ടാം ഗോൾ പിറന്നു. രണ്ടാം പകുതിയിലെ ഒരു പെനാൽറ്റിയാണ് ബയേണിനെ പോയന്റ് നേടാൻ സഹായിച്ചത്.

Previous articleഅത്ഭുത ബൈസൈക്കിൽ ഗോൾ!!! ബാഴ്സലോണയ്ക്ക് ആദ്യം തന്നെ തോൽവി!!
Next articleഗ്ലാഡ്ബാക്കിന്റെ ഫ്രഞ്ച് യുവതാരത്തെ റാഞ്ചി ബയേൺ മ്യൂണിക്ക്