ബാഴ്സലോണ പ്രീസീസണായി ജപ്പാനിലേക്ക്, ഇനിയേസ്റ്റയുടെ ടീമിനെതിരെ കളിക്കും

- Advertisement -

ബാഴ്സലോണയുടെ പ്രീസീസൺ ടൂർ ഇന്ന് ആരംഭിക്കും. ജപ്പാനിലേക്കാണ് പ്രീസീസണായി ബാഴ്സലോണ പോകുന്നത്. 2013ന് ശേഷം ആദ്യമാണ് ബാഴ്സലോണ ജപ്പാനിൽ എത്തുന്നത്. ജപ്പാനിൽ റാകുടൻ കപ്പിൽ ബാഴ്സലോണ പങ്കെടുക്കും. ചെൽസിക്കും ജപ്പാൻ ക്ലബായ വിസൽ കോബെയ്ക്കും എതിരെ ബാഴ്സലോണ അവിടെ കളിക്കും

ബാഴ്സലോണ ഇതിഹാസമായ ഇനിയേസ്റ്റ ഇപ്പോൾ കളിക്കുന്ന ക്ലബാണ് വിസെൽ കോബെ. ഇനിയേസ്റ്റയുടെ കരിയറിൽ ആദ്യമായാകും താരം ബാഴ്സലോണക്ക് എതിരായി കളിക്കുന്നത്. ഇനിയേസ്റ്റയ്ക്ക് ഒപ്പം മു‌ൻ ബാഴ്സലോണ താരങ്ങളായ ഡേവിഡ് വിയ്യ, സാമ്പെർ എന്നിവരും ഇപ്പോൾ കോബെയിൽ കളിക്കുന്നുണ്ട്. ജൂലൈ 27ആം തീയതി ആകും ഈ മത്സരം. ജൂലൈ 23നാണ് ചെൽസിക്ക് എതിരായ മത്സരം.

Advertisement