ആസ്റ്റൺ വില്ലയുടെ താരമായ കൗട്ടീഞ്ഞോ ബ്രസീലിലേക്ക് മടങ്ങി. കൗട്ടീഞ്ഞോയെ ബ്രസീലിയൻ ക്ലബായ വാസ്കോ ഡി ഗാമ സ്വന്തമാക്കി. ഇന്നിതു സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് വന്നു. എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലോണിൽ ആണ് താരം വാസ്കീ ഡി ഗാമ ക്ലബിലേക്ക് പോകുന്നത്.
ഖത്തർ ക്ലബായ അൽ ദുഹൈലിൽ ആയിരുന്നു അവസാന ലോണിൽ സീസണിൽ കൗട്ടീഞ്ഞോ ലോണിൽ കളിച്ചത്. ആസ്റ്റൺ വില്ല 20 മില്യൺ നൽകി 2 സീസൺ മുമ്പ് കൗട്ടീഞ്ഞോയെ സ്ഥിര കരാറിൽ സ്വന്തമാക്കിയിരുന്നു. 2026വരെയുള്ള താരത്തിന് വില്ലയിൽ കരാർ ഉണ്ട്. 7 മില്യണോളം താരത്തിനു വിലയിട്ടു എങ്കിലും താരത്തെ വാങ്ങാൻ ആരും തയ്യാറായില്ല. ഇതാണ് ലോൺ നീക്കത്തിന് ഒരിക്കൽ കൂടെ ആസ്റ്റൺ വില്ല തയ്യാറായത്.
വില്ലയിൽ എത്തിയ ആദ്യ സീസണിൽ കൗട്ടീനോ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും പിന്നീട് പരിക്ക് പ്രശ്നമായി മാറി. മുമ്പ് ബയേൺ, ബാഴ്സലോണ, ലിവർപൂൾ എന്നീ വലിയ ക്ലബുകൾക്ക് ആയി കളിച്ച താരമാണ് കൗട്ടീഞ്ഞോ.