ഫ്രാൻസ് പരിശീലകനായി ലോകകപ്പ് വരെ ദെഷാമ്പ്സ് തുടരും

Newsroom

Picsart 24 07 10 22 41 09 643
Download the Fanport app now!
Appstore Badge
Google Play Badge 1

ചൊവ്വാഴ്ച മ്യൂണിക്കിൽ സ്പെയിനിനോട് 2-1 ന് തോറ്റ് ഫ്രാൻസ് യൂറോ കപ്പിൽ നിന്ന് പുറത്തായി എങ്കിലും പരിശീലകൻ ദെഷാമ്പ്സിന്റെ ജോലിയെ അത് ബാധിക്കില്ല. അടുത്ത ലോകകപ്പ് ഫുട്ബോൾ വരെ ദെഷാമ്പ്സ് തന്നെ ഫ്രാൻസിന്റെ പരിശീലകനായി തുടരും എന്ന് ഫ്രാൻസ് ഫുട്ബോൾ തലവൻ അറിയിച്ചു‌.

Picsart 24 07 09 09 05 45 704

ദെഷാംപ്‌സ് തൻ്റെ റോളിൽ തുടരുമെന്ന് FFF-ൻ്റെ തലവൻ ഡയല്ലോ സ്ഥിരീകരിച്ചു. “അദ്ദേഹത്തിന് ഒരു കരാറുണ്ട്. അത് 2026 വരെ നീണ്ടു നിൽക്കുന്നതാണ്. ആ കരാറിനെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അദ്ദേഹത്തിൻ്റെ മുൻകാല ഫലങ്ങൾ അദ്ദേഹത്തിനായി സൻസാരിക്കുന്നു‌. അദ്ദേഹം തന്റെ ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ദിദിയർ തൻ്റെ ഫ്രാൻസ് ടീമിലെ ദൗത്യം തുടരും,” ഡയല്ലോ പറഞ്ഞു.