കൗട്ടീനോയുടെ മെഡിക്കൽ പൂർത്തിയായി, ലോൺ കഴിഞ്ഞാൽ 120 മില്യണ് ബയേണ് താരത്തെ വാങ്ങാം

ബാഴ്സലോണയുടെ കൗട്ടീനോയുടെ ബയേൺ മ്യൂണിക്കിലേക്കുള്ള യാത്ര ഔദ്യോഗികമാകാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിൽ പോകാൻ തീരുമാനിച്ച കൗട്ടീനോ ഇന്ന് മെഡിക്കൽ പൂർത്തിയാക്കി. ഉടൻ തന്നെ ഇരു ക്ലബുകളും ഔദ്യോഗികമായി ഈ നീക്കം പ്രഖ്യാപിക്കും. ലോൺ അടിസ്ഥാനത്തിലാണ് കൗട്ടീനോ ബയേണിൽ എത്തുന്നത്. ഒരു സീസണിലേക്ക് ആയിരിക്കും ലോൺ.

ലോൺ തുകയായി 8.5 മില്യൺ ബാഴ്സലോണയ്ക്ക് ലഭിക്കും. ഈ സീസൺ കഴിഞ്ഞാൽ 120 മില്യൺ നൽകി കൗട്ടീനോയെ സ്ഥിര കരാറിൽ ബയേണ് സ്വന്തമാക്കാൻ ആകും. 13.5 മില്യൺ ആകും കൗട്ടീനോയുടെ വേതനം. ഒരു സീസൺ മുമ്പ് വൻ തുകയ്ക്ക് ലിവർപൂളിൽ നിന്ന് ബാഴ്സലോണയിൽ എത്തിയ കൗട്ടീനോയ്ക്ക് ബാഴ്സലോണയിൽ തന്റെ മികവിൽ എത്താൻ ആയിരുന്നില്ല. ആരാധകരുടെ തുടർ വിമർശനങ്ങളും കൗട്ടീനോയെ ബാഴ്സലോണയിൽ അലോസരപ്പെടുത്തിയിരുന്നു‌.

അവസാന കുറച്ച് ആഴ്ചകളായി തന്നെ പി എസ് ജിയിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ ക്ലബ് നടത്തിയതോടെയാണ് എന്തായാലും ബാഴ്സ വിടാമെന്ന് കൗട്ടീനോ തീരുമാനിച്ചത്. ബയേണിൽ തന്റെ ഫോമിലേക്ക് തിരിച്ചുവരാൻ ആകുമെന്ന പ്രതീക്ഷയിലാണ് കൗട്ടീനോ

Previous articleവാര്‍ണര്‍ക്ക് വീണ്ടും പരാജയം, നാല് ഇന്നിംഗ്സുകളിലായി നേടിയത് 18 റണ്‍സ്
Next articleഷെഹ്സാദിന്റെ സസ്പെന്‍ഷന്‍ 12 മാസത്തേക്ക്