ഏഴു വർഷത്തിന് ശേഷം പോർച്ചുഗീസ് ലെഫ്റ്റ് ബാക്ക് റയൽ മാഡ്രിഡ് വിട്ടു

Newsroom

2011 മുതൽ റയൽ മാഡ്രിഡ് താരമായിരുന്ന ഫാബിയോ കൊയെൻട്രോ അവസാനം റയൽ മാഡ്രിഡ് വിട്ടു. താരവുമായുള്ള കരാർ അവസാനിപ്പിച്ചെന്നും ഫാബിയോയുടെ ഭാവി നീക്കാങ്ങൾക്കായി ആശംസകൾ നേരുന്നു എന്നും റയൽ മാഡ്രിഡ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. പോർച്ചുഗീസ് ക്ലബായ റിയോ അവേയിലാണ് കൊയൻട്രോ ഇനി കളിക്കുക. ഇതേ ക്ലബിന്റെ അക്കാദമിയിലൂടെ ആയിരുന്നു താരം വളർന്നു വന്നതും.

ഏഴു വർഷമായി റയലിന്റെ താരമാണ് എങ്കിലും അവസാന മൂന്ന് വർഷവും ലോണിൽ ആയിരുന്നു കൊയൻട്രോ കളിച്ചത്. രണ്ട് വർഷം ഫ്രഞ്ച് ക്ലബായ മൊണാക്കോയിലും, കഴിഞ്ഞ വർഷം പോർച്ചുഗീസ് ക്ലബായ സ്പോർടിംഗിലും കൊയൻട്രോ കളിച്ചു. ബെൻഫികയിലും താരം മുമ്പ് കളിച്ചിട്ടുണ്ട്.