രണ്ട് ഇന്ത്യൻ യുവതാരങ്ങളെ സ്വന്തമാക്കി ജംഷദ്പൂർ

ഇന്ത്യയ്ക്ക് ഒപ്പം അണ്ടർ 17 ലോകകപ്പിൽ തിളങ്ങി നിന്ന രണ്ട് താരങ്ങളെ ജംഷദ്പൂർ സ്വന്തമാക്കി. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന അമർജിത് സിംഗും, ഇന്ത്യയുടെ ആക്രമണ നിര നയിച്ച അനികേത് ജാദവുമാണ് ജംഷദ്പൂരുമായി കരാറിൽ എത്തിയത്. 3 വർഷത്തേക്കാണ് ഇരുവർക്കും ജംഷദ്പൂരുമായുള്ള കരാർ.

കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിനൊപ്പം ഐ ലീഗിൽ ആയിരുന്നു ഇരുതാരങ്ങളും കളിച്ചിരുന്നത്. ജംഷദ്പൂർ സൈൻ ചെയ്തു എങ്കിലും ഈ വർഷം ഇരുതാരങ്ങളും ഐ എസ് എല്ലിൽ കളിക്കില്ല. പകരം ഐ ലീഗിൽ തന്നെയാണ് കളിക്കുക. ഒരു വർഷത്തെ ലോണിൽ ഇരുവരും ഇന്ത്യൻ ആരോസിലേക്ക് തന്നെ യാത്രയാകും.

Previous articleഏഴു വർഷത്തിന് ശേഷം പോർച്ചുഗീസ് ലെഫ്റ്റ് ബാക്ക് റയൽ മാഡ്രിഡ് വിട്ടു
Next articleക്രിക്കറ്റ് മതിയാക്കി ബദ്രീനാഥ്