ഡച്ച് യുവ താരം ഫിലിപ്പേ സാന്റ്ലർ ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ. 2.5 മില്യൺ പൗണ്ട് നൽകിയാണ് താരത്തെ സിറ്റി ഡച് ലീഗ് ക്ലബ്ബായ സ്വാല്ലേയിൽ നിന്ന് ഇത്തിഹാദിൽ എത്തിച്ചത്.
സെന്റർ ബാക്ക് പൊസിഷനിലും മിഡ്ഫീൽഡ് പൊസിഷനിലും കളിക്കാൻ പറ്റുന്ന താരം പ്രശസ്തമായ അയാക്സ് യൂത്ത് അകാദമിയിലൂടെയാണ് വളർന്ന് വന്നത്. നെതിർലൻഡ്സ് യൂത്ത് ടീം അംഗമാണ് ഫിലിപ്പേ സാന്റ്ലർ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
