ചെൽസിയുടെ സ്റ്റെർലിംഗ് വീണ്ടും ലോണിൽ പോകും

ചെൽസിയുടെ യുവ ഫുൾബാക്ക് ഡുജോൺ സ്റ്റെർലിംഗ് വീണ്ടും ലോണിൽ പോകും. ചാമ്പ്യൻഷിപ്പ് ക്ലബായ ക്യു പി ആർ ആണ് സ്റ്റെർലിംഗിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഒരു വർഷത്തേക്കാകും സ്റ്റെർലിംഗ് ലോണിലേക്ക് പോകുന്നത്. കഴിഞ്ഞ സീസണിൽ കോവന്റ്രിയിൽ ആയിരുന്നു സ്റ്റെർലിംഗ് കളിച്ചിരുന്നത്.

19കാരനായ താരം കഴിഞ്ഞ സീസണിൽ കൊവന്റ്രിക്കായി നാൽപ്പതോളം മത്സരങ്ങൾ കളിച്ചിരുന്നു. ആസ്പിലികെറ്റയും സാപ കോസ്റ്റയും റീസ് ജെയിംസുമൊക്കെ ഉള്ളതിനാൽ ചെൽസിയിൽ അവസരം കിട്ടില്ല എന്ന ഉറപ്പുള്ളതിനാലാണ് താരം വീണ്ടും ലോണിൽ പോകാൻ തീരുമാനിച്ചിരിക്കുന്നത്.

Loading...