Picsart 23 06 23 21 48 24 640

ബോറിസ് സിംഗ് എഫ് സി ഗോവയുടെ താരമായി

ഇന്ത്യൻ യുവതാരം ബോറിസ് ഇനി എഫ് സി ഗോവക്കായി കളിക്കും. ജംഷദ്പൂരുമായുള്ള് കരാർ അവസാനിപ്പിച്ച താരം എഫ് സി ഗോവയുമായി കരാർ ഒപ്പുവെച്ചു. താരത്തിന്റെ സൈനിംഗ് ഇന്ന് ഗോവ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23കാരനായ താരം ഈ സീസണിൽ 20 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിരുന്നു. 2 ഗോളും ഒരു അസിസ്റ്റും സംഭാവന ചെയ്തു.

ബോറിസ് 2 വർഷം മുമ്പ് എ ടി കെയിൽ നിന്നായിരുന്നു ജംഷദ്പൂരിൽ എത്തിയത്. താരം അതിനു മുമ്പ് ഇന്ത്യൻ ആരോസിനൊപ്പവും ഉണ്ടായിരുന്നു.

Exit mobile version