ലൂസ് ബോളുകള്‍ക്കായി കാത്തിരുന്നു, രാഹുല്‍ സാര്‍ ഒരു ഉപദേശവും നല്‍കിയില്ല – പൃഥ്വി ഷാ

Prithvishaw

ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ശിഖര്‍ ധവാന്റെയും ഇഷാന്‍ കിഷന്റെയും അര്‍ദ്ധ ശതകങ്ങളെ മറികടന്ന് പൃഥ്വി ഷാ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. താരം 24 പന്തിൽ 43 റൺസ് നേടി പുറത്താകുമ്പോള്‍ ഇന്ത്യ 5.3 ഓവറിൽ 58 റൺസ് നേടിയിരുന്നു.

കോച്ച് രാഹുല്‍ ദ്രാവിഡ് തനിക്ക് യാതൊരു ഉപദേശവും നല്‍കിയില്ലെന്നും താന്‍ ലൂസ് ബോളുകള്‍ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും പൃഥ്വി ഷാ വ്യക്തമാക്കി. പിച്ച് ബാറ്റിംഗിന് അനുകൂലമായിരുന്നുവെന്നും രണ്ടാം ഇന്നിംഗ്സിൽ അത് ആദ്യ ഇന്നിംഗ്സിനെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടുവെന്നാണ് തനിക്ക് തോന്നുന്നതെന്നും പൃഥ്വി ഷാ വ്യക്തമാക്കി.

താന്‍ പേസ് ഇഷ്ടപ്പെടുന്നുവെന്നും എന്നാൽ ഹെൽമറ്റിൽ പന്ത് കൊണ്ടതിന് ശേഷം തന്റെ ഫോക്കസ് നഷ്ടമാകുകയായിരുന്നുവെന്നും പൃഥ്വി ഷാ പറഞ്ഞു.

Previous articleചെൽസി യുവ സെന്റർ ബാക്കിനെ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കി
Next articleസ്പിന്നര്‍മാരാണ് ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്