റോബർട് സാഞ്ചസിനെ വേണം; വീണ്ടും ബ്രൈറ്റണ് മുന്നിൽ ചെൽസി

Nihal Basheer

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോൾ പോസ്റ്റിന് കീഴിലേക്ക് കെപ്പക്ക് പകരക്കാരനാവാൻ പോന്ന താരത്തെ തിരഞ്ഞിറങ്ങിയ ചെൽസിയുടെ അന്വേഷണം അവസാനിച്ചത് ഒരിക്കൽ കൂടി ബ്രൈറ്റണിന്റെ പടിവാതിൽക്കൽ. റോബർട് സാഞ്ചസിന് വേണ്ടിയുള്ള ഔദ്യോഗിക ഓഫർ ചെൽസി സമർപ്പിച്ചു കഴിഞ്ഞതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഓഫർ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ടീമുകൾ തമ്മിലുള്ള ചർച്ചകൾ നടന്ന് വരികയാണ്. ഉടൻ കൈമാറ്റം പൂർത്തിയാക്കാൻ ആണ് ബ്രൈറ്റണിന്റെയും ശ്രമം. കൈസെഡോക്ക് വേണ്ടിയുള്ള ശ്രമവും ചെൽസി തുടർന്ന് കൊണ്ടിരിക്കുകയാണ്.
692879d0 F4bd 11ed 92cc B3a9bf1f67e9
ചെൽസിയിലേക്കുള്ള കൂടുമാറ്റത്തിന് സാഞ്ചസും സമ്മതം മൂളി കഴിഞ്ഞതായി റോമാനോ സൂചിപ്പിച്ചു. കഴിഞ്ഞ സീസണിന്റെ അവസാന മാസങ്ങളിൽ തന്നെ ഡി സെർബിക്ക് കീഴിൽ ടീമിന്റെ ഒന്നാം കീപ്പർ സ്ഥാനത്ത് നിന്നും മാറ്റി നിർത്തപ്പെട്ട സാഞ്ചസ് പ്രീ സീസണിൽ ബ്രൈറ്റണോടൊപ്പം ചേർന്നിരുന്നില്ല. പുതിയ തട്ടകം തന്നെ ആയിരുന്നു ലക്ഷ്യം. ജേസൻ സ്റ്റേലെയിലായിരുന്നു ഡി സെർബി തുടർന്ന് പോസ്റ്റിന് കീഴിൽ വിശ്വാസം അർപ്പിച്ചത്. പിന്നീട് ഡച്ച് താരം ബാർട് വെർബ്രുഗനെ കൂടി ടീമിൽ എത്തിച്ച് ബ്രൈറ്റൺ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ചെൽസിക്ക് ആവട്ടെ എഡ്വെട്ഡ് മെന്റി സൗദിയിലേക്ക് ചേക്കേറിയതോടെ അനുഭവ സമ്പത്തുള്ള മറ്റൊരു കീപ്പറേ കൂടി ആവശ്യമായിരുന്നു. എന്നാൽ 25 കാരനായ സാഞ്ചസ് കെപക്ക് കീഴിൽ രണ്ടാം കീപ്പർ ആയി മാത്രം നില നിൽക്കുമോ എന്നതും കണ്ടറിയേണ്ടതാണ്.