പ്രഖ്യാപനം എത്തി, മാർക് ഗ്യുവിനെ ചെൽസി സ്വന്തമാക്കി

Newsroom

ബാഴ്‌സലോണയുടെ യുവ സ്‌ട്രൈക്കർ മാർക് ഗ്യുവിനെ ചെൽസി സ്വന്തമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തി. താരത്തിന്റെ 6 മില്യൺ യൂറോ (5 മില്യൺ പൗണ്ട്) റിലീസ് ക്ലോസ് ട്രിഗർ ചെയ്‌താണ് താരത്തെ ചെൽസി സ്വന്തമാക്കിയത്‌‌. ബാഴ്സലോണ വാഗ്ദാനം ചെയ്ത കരാർ നിരസിച്ചാണ് താരം ചെൽസിയിലേക്ക് വരുന്നത്. 2030 വരെയുള്ള കരാർ താരം ഒപ്പുവെച്ചു.

ചെൽസി 24 06 24 09 54 41 158

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്കായി ഏഴ് മത്സരങ്ങൾ കളിച്ച 18കാരൻ രണ്ട് ഗോളുകൾ നേടിയിരുന്നു‌. കഴിഞ്ഞ ഒക്ടോബറിൽ അത്ലറ്റിക് ബിൽബാവോക്ക് എതിരായ മത്സരത്തിൽ ആയിരുന്നു സീനിയർ അരങ്ങേറ്റം. ബാഴ്സലോണ ബിക്ക് ആയി 17 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ താരം നേടി.

ബയേൺ മ്യൂണിക്കും ഗ്യുവിനെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു.