ചെൽസിയുടെ ഡ്രിങ്ക് വാട്ടർ ഇനി റീഡിംഗിൽ

1234386968.0

ചെൽസിയുടെ ഇംഗ്ലീഷ് താരം ഡാനി ഡ്രിങ്ക് വാട്ടർ ഇനി റീഡിംഗിൽ. ഒരു സീസണിലേക്ക് ലോണിലാണ് 31കാരനായ മധ്യനിര താരത്തെ റീഡിംഗ് സ്വന്തമാക്കിയത്. തന്റെ കരിയർ വീണ്ടും കെട്ടിപ്പൊക്കാനായാണ് ചാമ്പ്യഷിപ്പ് ക്ലബ്ബിലേക്ക് ഡ്രിങ്ക് വാട്ടർ പോവുന്നത്. 2016 ൽ ലെസ്റ്ററിനെ പ്രീമിയർ ലീഗ് ജേതാക്കൾ ആക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം 2017 ലാണ് ചെൽസിയിൽ എത്തുന്നത്.

പക്ഷെ ചെൽസിയിൽ കാര്യമായ അവസരം ലഭിച്ചില്ല. പിന്നീട് ബേൺലിയിലേക്കും ആസ്റ്റൺ വില്ലയിലേക്കും ലോണിൽ പോയ ഡ്രിങ്ക് വാട്ടർ കഴിഞ്ഞ സീസണിൽ തുർക്കിഷ് ക്ലബ്ബായ കസിംപാസക്ക് വേണ്ടിയാണ് ബൂട്ടണിഞ്ഞത്‌. ചെൽസി ലെഫ്റ്റ് ബാക്ക് ബാബ റഹ്മാനെയും റീഡിംഗ് സ്വന്തമാക്കിയിരുന്നു.

Previous articleതുർക്കിഷ് പ്രതിരോധ താരത്തെ ടീമിലെത്തിച്ച് നോർവിച് സിറ്റി
Next articleയു.എസ് ഓപ്പണിൽ മികച്ച തുടക്കവുമായി ഹാലപ്പും മുഗുരുസയും