തുർക്കിഷ് പ്രതിരോധ താരത്തെ ടീമിലെത്തിച്ച് നോർവിച് സിറ്റി

Img 20210830 234709

തുർക്കിഷ് പ്രതിരോധ താരം ഒസാൻ കബാകിനെ ടീമിലെത്തിച്ച് നോർവിച് സിറ്റി. കഴിഞ്ഞ സീസണിൽ ലിവർപൂളിന് വേണ്ടി കബാക് 13 മത്സരങ്ങൾ കളിച്ചിരുന്നു. ഷാൽകെയിൽ നിന്നും 13മില്ല്യണിന് താരത്തിനെ വാങ്ങാനുള്ള ഓപ്ഷനും കരാറിലുണ്ട്. മെഡിക്കലിന് ശേഷം തുർക്കിയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി കബാക് പുറപ്പെടുകയും ചെയ്യും.

തുർക്കിക്ക് വേണ്ടി 12 മത്സരങ്ങൾ കളിച്ച കബാക് യൂറോയിലും തുർക്കിക്ക് വേണ്ടി ഇറങ്ങിയിട്ടുണ്ട്. രണ്ടാം ഡിവിഷനിലേക്ക് റെലഗേറ്റ് ചെയ്യപ്പെട്ട ഷാൽകെ കബാകിന്റെ വേജ് ഒഴിവാക്കാനുള്ള ശ്രമങ്ങളിലായിരുന്നു. പ്രീമിയർ ലീഗിൽ നിന്നും സീരി എയിൽ നിന്നും കബാകിന് മറ്റ് ഓഫറുകൾ ഉണ്ടായിരുന്നു.

Previous articleഡാനിയേൽ ജെയിംസ് യുണൈറ്റഡ് വിട്ടു, ഇനി ലീഡ്സിൽ
Next articleചെൽസിയുടെ ഡ്രിങ്ക് വാട്ടർ ഇനി റീഡിംഗിൽ