ചെൽസി ഡിഫൻഡർ സൂമ എവർട്ടനിൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി സെൻട്രൽ ഡിഫൻഡർ കുർട്ട് സൂമ ഈ സീസണിൽ എവർട്ടന്റെ ജേഴ്സി അണിയും. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് താരം ഗൂഡിസൻ പാർക്കിലേക്ക് എത്തുന്നത്.

ഫ്രാൻസ് താരമായ സൂമ കഴിഞ്ഞ സീസണിൽ സ്റ്റോക്ക് സിറ്റിയിലാണ് കളിച്ചത്. ചെൽസിയിൽ അവസരം ഉണ്ടാവില്ല എന്ന അവസ്ഥയിലാണ് താരം ട്രാൻസ്ഫർ വിൻഡോ അവസാനിച്ച ഇന്നലെ എവർട്ടനിലേക്ക് മാറിയത്. ഇന്നാണ് ഇരു ക്ലബ്ബ്കളും ഡീൽ പ്രഖ്യാപിച്ചത്.

ജോസ് മൗറീഞ്ഞോ പരിശീലകനായിരിക്കെയാണ് സൂമ ചെൽസിയിൽ എത്തുന്നത്. 2015 ൽ കിരീടം നേടിയ സീസണിൽ ടീമിൽ മികച്ച പങ്കാണ് വഹിച്ചത്. പക്ഷെ 2016 ൽ കാലിന് സാരമായ പരിക്കേറ്റതോടെ ടീമിൽ സ്ഥിരം സ്ഥാനം നഷ്ട്ടമാവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial