മോഹൻ ബഗാനിലേക്ക് പോകുന്ന സഹോദരന് ആശംസയുമായി പോൾ പോഗ്ബ

Newsroom

മോഹൻ ബഗാനുമായി കരാർ ഒപ്പുവെച്ച ഡിഫൻഡർ ഫ്ലൊറെന്റിൻ പോഗ്ബയ്ക്ക് ആശസയുമായി പോൾ പോഗ്ബ. ഇൻസ്റ്റാഗ്രാമിലൂടെ ആണ് പോഗ്ബ തന്റെ ജേഷ്ടന് ആശംസ അറിയിച്ചത്. എ ടി കെ മോഹൻ ബഗാനിലേക്ക് പോകുന്ന ഫ്ലൊറെന്റൈൻ പോഗ്ബയ്ക്ക് എല്ലാ ആശംസകളും നേരുന്നു എന്ന് പോഗ്ബ കുറിച്ചു.
Img 20220625 Wa0000

പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലൊറെന്റിൻ പോഗ്ബയെ ഐ എസ് എൽ ക്ലബായ എ ടി കെ മോഹൻ ബഗാൻ കഴിഞ്ഞ ദിവസമാണ് സ്വന്തമാക്കിയത്. ഡിഫൻഡറായ ഫ്ലൊറെന്റിൻ പോഗ്ബ ഫ്രഞ്ച് രണ്ടാം ഡിവിഷനിൽ കളിക്കുക ആയിരുന്നു‌. 31കാരനായ ഫ്ലൊറെന്റിൻ പോഗ്ബ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോഗ്ബയുടെ മൂത്ത സഹോദരനാണ്. താരം മോഹൻ ബഗാനിൽ ഒരു വർഷത്തെ കരാർ ആകും ഒപ്പുവെക്കുക.