ചാർളി ഓസ്റ്റിൻ സൗത്താംപ്ടൻ വിട്ടു, ഇനി ചാമ്പ്യൻഷിപ്പിൽ

- Advertisement -

സൗത്താംപ്ടൻ സ്‌ട്രൈക്കർ ചാർളി ഓസ്റ്റിൻ ഇനി വെസ്റ്റ് ബ്രോമിന് സ്വന്തം. 2 വർഷത്തെ കരാറിലാണ് താരം ചാമ്പ്യൻഷിപ്പ് ക്ലബ്ബായ ആൽബിയനിൽ ചേരുന്നത്. പുതിയ സൗത്താംപ്ടൻ പരിശീലകൻ റാൾഫ് ഹാസൻഹട്ടിലിന് കീഴിൽ ഭാവി ഇല്ല എന്ന് ഉറപ്പായതോടെയാണ് താരം സെയിന്റ്സ് വിടാൻ തീരുമാനിച്ചത്.

30 വയസുകാരനായ ഓസ്റ്റിൻ 2016 ൽ ക്യൂൻസ് പാർക് റേഞ്ചേഴ്സിൽ നിന്നാണ് സൗത്താംപ്ടണിൽ എത്തുന്നത്. അതിന് മുൻപേ ബേൺലിക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 4 മില്യൺ പൗണ്ട് താരത്തിനായി വെസ്റ്റ് ബ്രോം മുടക്കിയതായാണ് റിപ്പോർട്ടുകൾ. സൗത്താംപ്ടനായി 81 മത്സരങ്ങൾ കളിച്ച താരം 20 ഗോളുകൾ നേടിയിട്ടുണ്ട്.

Advertisement