മഴക്കെടുതിയിൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം

- Advertisement -

മഴക്കെടുതിയിൽ ഇന്ത്യ -വെസ്റ്റ് ഇൻഡീസ് ഏകദിനവും. ഫ്ലോറിഡയിലെ മോശം കാലാവസ്ഥ ഇന്ത്യയുടെ പര്യടനത്തെ ബാധിച്ചിരുന്നു. T20 പരമ്പരയിലെ മത്സരങ്ങളിലും മഴ വില്ലനായിരുന്നു. ടോസ്സ് തന്നെ ഏറെ വൈകിയാണ് ഇന്ന് നടന്നത്. ആദ്യ ഏകദിനത്തിൽ തന്നെ മഴ ചതിച്ചത് ക്രിക്കറ്റ് ആരാധകർക്ക് കല്ലുകടിയായി.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 40 ഓവർ മാത്രമായിരിക്കും ഇന്നതെ മത്സരം നടക്കുക. 5.4 ഓവറിൽ വെസ്റ്റ് ഇൻഡീസ് 9 റൺസ് എടുത്തിട്ടുണ്ട്. ഗെയ്ൽ 3 റൺസും ലെവിസ് 4 റൺസുമെടുത്ത് ക്രീസിലുണ്ട്. അധികം വൈകാതെ മത്സരം തുടങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Advertisement