
- Advertisement -
ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബ്ബ് ഡർബി കൗണ്ടിയുടെ വെറ്ററൻ ഗോൾ കീപ്പർ സ്കോട്ട് കാർസൻ ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ. 33 വയസുകാരനായ താരം മുൻ ഇംഗ്ലണ്ട് ദേശീയ ടീം അംഗമാണ്. മുൻപ് ലിവർപൂൾ, വിഗാൻ, വെസ്റ്റ് ബ്രോം, ലീഡ്സ് തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഒരു സീസണിലേക്ക് ലോൺ അടിസ്ഥാനത്തിലാണ് താരം പ്രീമിയർ ലീഗ് ജേതാക്കൾക്ക് ഒപ്പം ചേരുക.
എഡേഴ്സൻ, ബ്രാവോ എന്നിവർക് പിറകിലായി സിറ്റിയുടെ തേർഡ് ചോയ്സ് ഗോളിയാകും താരം എന്നുറപ്പാണ്. 4 സീസണുകളിൽ ഡർബിക്ക് വേണ്ടി കളിച്ച കാർസൻ 3 തവണ അവരെ പ്ലെ ഓഫ് കളിക്കുന്നതിൽ സഹായിച്ചു. 2007 മുതൽ 2011 വരെ താരം ഇംഗ്ലണ്ട് ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.
Advertisement