ഫാബ്രിഗാസ് മാജിക് ഇനി ചെൽസിയിലില്ല, ഇനി ഹെന്രികൊപ്പം മൊണാക്കോയിൽ

ചെൽസി മധ്യനിര താരം സെസ്ക് ഫാബ്രിഗാസ് ക്ലബ്ബ് വിട്ടു. ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയിലേക്കാണ് താരം ചുവട് മാരുന്നത്. ഫാബ്രിഗാസിന്റെ മുൻ ആഴ്സണൽ സഹ താരം തിയറി ഹെൻറി പരിശീലിപ്പിക്കുന്ന ക്ലബ്ബാണ് മൊണാക്കോ.

2014 ൽ ബാഴ്സലോണയിൽ നിന്നാണ് ഫാബ്രിഗാസ് ചെൽസിയിൽ എത്തുന്നത്. 2015 ൽ മൗറീഞ്ഞോക്ക് കീഴിൽ ചെൽസി ലീഗ് കിരീടം ഉയർത്തിയപ്പോൾ നിർണായക പങ്കാണ് താരം വഹിച്ചത്. പിന്നീട് 2017 ൽ കൊണ്ടേക്ക് കീഴിലും മികച്ച പ്രകടനത്തോടെ ലീഗ് കിരീടം ഉയർത്താൻ താരത്തിനായി. ചെൽസിക്കൊപ്പം ലീഗ് കപ്പ്, എഫ് എ കപ്പ് കിരീടങ്ങളും താരം നേടിയിട്ടുണ്ട്. ചെൽസിക്കായി 198 മത്സരങ്ങൾ കളിച്ചു.

പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായാണ്‌ ഫാബ്രിഗാസ് അറിയപ്പെടുന്നത്. 2003 മുതൽ 2011 വരെ ആഴ്സണൽ താരമായിരുന്ന ഫാബ്രിഗാസ് 2011 മുതൽ 2014 വരെ ബാഴ്സലോണക്ക് വേണ്ടിയും കളിച്ചു.