തുർക്കിഷ് വിങ്ങർ ചെൻഗീസ് ഉണ്ടർ ഇനി മാഴ്സെയിൽ

20210703 134226

റോമയുടെ വിങ്ങർ ചെൻഗീസ് ഉണ്ടറിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് ലീഗ് ക്ലബായ മാഴ്സെ. 23കാരനായ താരത്തിന്റെ ഏജന്റുമായി മാഴ്സയുടെ ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. താരത്തെ ആദ്യം ലോണിൽ ആകും മാഴ്സെ സ്വന്തമാക്കുക. പിന്നീട് സ്ഥിര കരാറിൽ സ്വന്തമാക്കും. ഭാവിയിൽ ഉണ്ടറിനെ മാഴ്സെ വിൽക്കുമ്പോൾ ആ തുകയുടെ 50 ശതമാനവും റോമയ്ക്ക് ലഭിക്കും.

നാലു വർഷം മുമ്പ് 14 മില്യൺ നൽകി തുർക്കിഷ് ക്ലബായ ഇസ്താംബുൾ ബസെക്സെഹിറിൽ നിന്നായിരുന്നു റോമ ചെൻഗിൻസണെ സ്വന്തമാക്കിയത്. ഇതുവരെ തൊണ്ണൂറോളം മത്സരങ്ങൾ റോമയ്ക്ക് വേണ്ടി ഉണ്ടർ കളിച്ചിട്ടുണ്ട്. താരം തുർക്കി ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ്. ഉണ്ടർ ഒരു സീസൺ മുമ്പ് ലെസ്റ്റർ സിറ്റിയിൽ ലോണിൽ കഴിച്ചിരുന്നു എങ്കിലും അവിടെ തിളങ്ങാൻ ആയിരുന്നില്ല.