മത്സരത്തിനിടെ കുഴഞ്ഞ് വീണ് രണ്ട് വനിത ക്രിക്കറ്റര്‍മാര്‍

Windieswomen

പാക്കിസ്ഥാനെതിരെയുള്ള രണ്ടാം ടി20യ്ക്കിടെ കുഴഞ്ഞ് വീണ് രണ്ട് വിന്‍ഡീസ് വനിത ക്രിക്കറ്റര്‍മാര്‍. പാക്കിസ്ഥാന്റെ ബാറ്റിംഗ് പുരോഗമിക്കുമ്പോളാണ് ചിനെല്ലേ ഹെന്‍റി, ചെഡീന്‍ നേഷന്‍ എന്നീ താരങ്ങള്‍ കുഴഞ്ഞ് വീണത്. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പത്ത് മിനുട്ട് വ്യത്യാസത്തിലാണ് ഇത് സംഭവിച്ചത്. കുഴഞ്ഞ് വീണതിന്റെ കാരണം വ്യക്തമല്ല.

ഈ സംഭവത്തിന് ശേഷവും മത്സരവുമായി വിന്‍ഡീസ് താരങ്ങള്‍ മുന്നോട്ട് പോകുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന യൂറോ കപ്പിനിടെ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സൺ കുഴഞ്ഞ് വീണത് ഞെട്ടലോടെയാണ് കായിക ലോകം കണ്ടത്.