റഫറിയെ കോമാളിയെന്ന് വിളിച്ച് വിദാൽ, “തോൽക്കാൻ കാരണം റഫറി മാത്രം”

Img 20210703 135541

ഇന്ന് പുലർച്ചെ ബ്രസീലിനോട് പരാജയപ്പെട്ട് ചിലി കോപ അമേരിക്കയിൽ നിന്ന് പുറത്തായിരുന്നു. ബ്രസീൽ താരം ഗബ്രിയെൽ ജിസുസിനെ റഫറി ചുവപ്പ് കാണിച്ച് പുറത്താക്കി എങ്കിലും ചിലിയുടെ തോൽവിയുടെ കാരണം റഫറി ആണെന്ന് ചിലി താരം വിദാൽ പറയുന്നു. റഫറി കരുതുന്നത് അദ്ദേഹമാണ് കളിയിലെ പ്രധാന താരം എന്നാണ്. അത് കളിയെ കാര്യമായി ബാധിച്ചു എന്ന് വിദാൽ പറയുന്നു.

“ഞങ്ങൾക്ക് വളരെ സങ്കടമുണ്ട്, ഞങ്ങൾ ഇതിനേക്കാൾ നല്ല ഫലം അർഹിക്കുന്നു. ഇതുപോലുള്ള വലിയ മത്സരത്തിൽ ന്യായമായി മത്സരം നടത്തുന്ന ഗ്രൗണ്ടിൽ കോമാളി ആകാൻ ആഗ്രഹിക്കാത്ത ഒരു റഫറിയെ ആവശ്യമാണ്” വിദാൽ പറഞ്ഞു.

“കളിക്കാൻ അനുവദിക്കാത്ത ഒരു റഫറി ഉണ്ടെങ്കിൽ അത് പ്രശ്നമാണ്. ഇടക്കിടെ കളി നിർത്തിയത് ടീമിന്റെ താളം തന്നെ തെറ്റിച്ചു, കൂടാതെ താൻ ആണ് താരമെന്ന് റഫറി കരുതുന്നു, അത് കളിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ്.” അർജന്റീൻ റഫറിയെ കുറിച്ച് വിദാൽ പറഞ്ഞു

എന്നാലും ടൂണമെന്റിലെ ഏറ്റവും മികച്ച ടീമിനോടാണ് തങ്ങൾ പരാജയപ്പെട്ടത് എന്നും അതിൽ അഭിമാനമെ ഉള്ളൂ എന്നും വിദാൽ പറഞ്ഞു. സെമിയിൽ ഇനി ബ്രസീൽ പെറുവിനെ ആകും നേരിടുക.

Previous articleതുർക്കിഷ് വിങ്ങർ ചെൻഗീസ് ഉണ്ടർ ഇനി മാഴ്സെയിൽ
Next articleവെയ്ൻ റൂണിയുടെ ഡെർബി ചാമ്പ്യൻഷിപ്പിൽ തന്നെ തുടരും