കളിക്കാൻ അവസരം വേണം, ചെൽസി വിടണം എന്ന് ആവശ്യപ്പെട്ട് ഹഡ്സൺ ഒഡോയ്

Newsroom

20220807 185526
Download the Fanport app now!
Appstore Badge
Google Play Badge 1

കളിക്കാൻ അവസരം ഇല്ലാത്തതിനാൽ ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് ചെൽസി വിടാൻ അനുവദിക്കണം എന്ന് കാലം ഹഡ്സൺ-ഒഡോയ് ചെൽസിയോട് ആവശ്യപ്പെട്ടു. ലോണിൽ എങ്കിലും ക്ലബ് വിടാൻ അനുവദിക്കണം എന്നാണ് താരം പറഞ്ഞത്. എവർട്ടണ് എതിരായ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ 21-കാരൻ ചെൽസി ടീമിൽ ഉണ്ടായിരുന്നില്ല.

ലെസ്റ്റർ സിറ്റിയും സതാമ്പ്ടണും ഇപ്പോൾ ഒഡോയിക്ക് ആയി രംഗത്ത് ഉണ്ട്. സതാമ്പ്ടണിലേക്ക് താരത്തെ അയക്കാൻ ആണ് ചെൽസി താല്പര്യപ്പെടുന്നത്. ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിനും ഹഡ്‌സൺ-ഓഡോയിയിൽ താൽപ്പര്യമുണ്ട്. ഇപ്പോൾ 2024 വരെ താരത്തിന് ചെൽസിയിൽ കരാറുണ്ട്. അതുകൊണ്ട് തന്നെ താരത്തെ വിൽക്കാൻ ക്ലബ് ഒരുക്കമല്ല.

Story Highlight: Callum Hudson-Odoi could now leave Chelsea for regular game time.