എല്ലാം പെട്ടെന്ന്!! സബിറ്റ്സർ മാഞ്ചസ്റ്ററിൽ എത്തി

Newsroom

Updated on:

Picsart 23 01 31 23 38 00 564

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്ര പെട്ടെന്ന് എറിക്സണ് പകരക്കാരനെ കണ്ടെത്തും എന്ന് ആരും പ്രവചിച്ചു കാണില്ല. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം നടത്തിയ പെട്ടെന്നുള്ള നീക്കത്തിലൂടെ ബയേൺ താരം മാർസെൽ സാബിറ്റ്‌സറെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലേക്ക് എത്തിക്കുകയാണ്. ഓസ്ട്രിയൻ മിഡ്ഫീൽഡർ ഇപ്പോൾ മാഞ്ചസ്റ്ററിൽ എത്തിയിരിക്കുകയാണ്. താരം യുണൈറ്റഡുമായി കരാർ ധാരണയിലും എത്തി. ഉടൻ തന്നെ ക്ലബുകൾ തമ്മിലും ധാരണയാകും. തുടക്കത്തിൽ ലോണും സീസൺ അവസാനത്തോടെ സബിറ്റ്സറെ വാങ്ങാനും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നത്.

മാഞ്ചസ്റ്റർ 23 01 31 19 07 05 855

മുമ്പ് RB ലീപ്‌സിഗിനും RB സാൽസ്‌ബർഗിനുമൊപ്പം തിളങ്ങിയിട്ടുള്ള സാബിറ്റ്സർ 2021-ൽ ആയിരുന്നു ബയേണിൽ ചേർന്നത്. സാബിറ്റ്‌സർ ഒരു വേർസറ്റൈൽ താരമാണ്. മധ്യനിരയിൽ ഒന്നിലധികം പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് സാബിറ്റ്സർ. ക്രിസ്റ്റ്യൻ എറിക്‌സന്റെ പരുക്കിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് യുണൈറ്റഡ് ഈ ട്രാൻസ്ഫർ ചർച്ചകൾ സജീവമാക്കിയത്. ഇനി ആറ് മണിക്കൂർ മാത്രമെ ഈ ട്രാൻസ്ഫർ സാങ്കേതികമായി പൂർത്തിയാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ ഉള്ളൂ.