പെരിൻ വീണ്ടും യുവന്റസ് വിട്ട് ലോണിൽ പോകും

TURIN, ITALY - DECEMBER 15: Mattia Perin of Juventus warms up during the Serie A match between Juventus and Udinese Calcio at Allianz Stadium on December 15, 2019 in Turin, Italy. (Photo by Chris Ricco/Getty Images)
- Advertisement -

ഗോൾ കീപ്പർ പെരിൻ ഈ സീസണിലും യുവന്റസ് ക്ലബ് വിട്ടു പോകും. ഇറ്റാലിയൻ ക്ലബായ ജിനോയയിലേക്ക് തന്നെയാണ് പെരിൻ ഇത്തവണയും ലോണിൽ പോകുന്നത്. ജിനോയയിൽ ഒന്നാം ഗോൾകീപ്പർ ആയിരിക്കെ ആയിരുന്നു മാറ്റിയ പെരിൻ രണ്ട് സീസൺ മുമ്പ് യുവന്റസിൽ എത്തിയത്. പക്ഷെ ചെസ്നിക്ക് പിറകിൽ രണ്ടാം സ്ഥാനക്കാരൻ ആകാനെ പെരിൻ ആയിരുന്നുള്ളൂ.

കഴിഞ്ഞ സീസണിൽ ബുഫൺ തിരികെ എത്തുക കൂടെ ചെയ്തതോടെ പെരിന്റെ സ്ഥാനം വീണ്ടും പിറകിലായി. ഇതോടെ താരം കഴിഞ്ഞ സീസണിൽ ലോണിൽ ക്ലബ് വിട്ടിരുന്നു. ഇപ്പോൾ വീണ്ടും ജിനോയയിലേക്ക് തന്നെയാണ് താരം പോകുന്നത്. അഞ്ചു സീസണുകളിലോളം ജിനോയക്കായി പെറിൻ നേരത്ത്ർ കളിച്ചിരുന്നു. 26കാരനായ പെരിൻ ഇറ്റലിക്കായും കളിച്ചിട്ടുണ്ട്. ജിനോയക്കായി 170ൽ അധികം മത്സരങ്ങളിൽ വല കാത്ത താരമാണ്.

Advertisement