മൈക്കോള മാറ്റ്വിയെങ്കോയ്ക്കായി ബ്രൈറ്റന്റെ ആദ്യ ബിഡ്

20230125 011030

ഫബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ അനുസരിച്ച്, ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് ബ്രൈറ്റൺ & ഹോവ് ആൽബിയോൺ ഉക്രേനിയൻ സെന്റർ ബാക്ക് മൈക്കോള മാറ്റ്വിയെങ്കോയ്ക്കായി ഓപ്പണിംഗ് ബിഡ് സമർപ്പിച്ചു. ബിഡ് 11 മില്യൺ യൂറോയ്ക്ക് അടുത്താണെന്ന് പറയപ്പെടുന്നു, എന്നാൽ ഇത് താരത്തിനായുള്ള ഷക്തർ ഡൊനെറ്റ്‌സ്‌കിന്റെ പ്രതീക്ഷയേക്കാൾ വളരെ കുറവാണ്.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാറ്റ്വിയെങ്കോയെ വിൽക്കാൻ ഉക്രേനിയൻ ക്ലബ് 30 മില്യൺ യൂറോ എങ്കിലും ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ട്. ബ്രൈടൺ അവരുടെ ഓഫർ വർദ്ധിപ്പിക്കുമോ എന്നത് കണ്ടറിയണം. 26കാരനാറ്റ താരം അവസാന ഏഴ് വർഷമായി ഷക്തറിനൊപ്പം ഉണ്ട്.