ബലേബക്ക് വീണ്ടും ഓഫർ സമർപ്പിച്ച് ബ്രൈറ്റൺ; ആഴ്‌സനൽ യുവതാരവും പരിഗണനയിൽ

Nihal Basheer

ലില്ലേ മിഡ്ഫീൽഡർ കാർലോസ് ബലേബക്ക് വേണ്ടിയുള്ള നീക്കം ബ്രൈറ്റൺ തുടരുന്നു. കാമറൂൺ സ്വദേശിക്ക് വേണ്ടി ഇരുപത്തിയഞ്ചു മില്യണിന്റെ ഓഫർ ഇംഗ്ലീഷ് ടീം സമർപ്പിച്ചു കഴിഞ്ഞതായി ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. ആഡ് ഓണുകൾ അടക്കം ആകെ തുക 30 മില്യൺ കടക്കും. ടീമുകൾ തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. നേരത്തെ പതിനേഴ് മില്യണോളം വരുന്ന ബ്രൈറ്റണിന്റെ ആദ്യ ഓഫർ ലില്ലേ തള്ളിയിരുന്നു. എന്നാൽ താരത്തിന് വേണ്ടി വീണ്ടും ശ്രമിക്കാൻ തന്നെ ആയിരുന്നു ബ്രൈറ്റണിന്റെ തീരുമാനം.
20230822 203123
അതേ സമയം ലില്ലേയിൽ നിന്നും താരത്തെ എത്തിക്കാൻ സാധിച്ചില്ലെങ്കിൽ പകരക്കാരനേയും ബ്രൈറ്റൺ കണ്ടു വെച്ചിട്ടുള്ളതായി റോമാനോ സൂചിപ്പിക്കുന്നു. ബെൽജിയം താരം ലോക്കോങയാണ് ഡി സെർബിയുടെയും സംഘത്തിന്റെയും പരിഗണനയിൽ ഉള്ളത്. ആർട്ടെറ്റക്ക് കീഴിൽ കാര്യമായ അവസരം ലഭിക്കാത്ത താരം കഴിഞ്ഞ സീസണിൽ ടീമിന് വെണ്ടി ആകെ ആറു മത്സരങ്ങളാണ് കളിച്ചത്. തുടർന്ന് ജനുവരിയിൽ ക്രിസ്റ്റൽ പാലസിൽ ലോണിൽ എത്തി. എന്നാൽ ബലേബക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഫലം കണ്ടല്ലെങ്കിൽ മാത്രമേ ആഴ്‌സനൽ താരത്തിന് വേണ്ടി ബ്രൈറ്റൺ നീക്കം നടത്തൂ എന്നാണ് സൂചന. നേരത്തെ തന്നെ താരവുമായി വ്യക്തിപരമായ കരാറിൽ എത്താൻ ബ്രൈറ്റണിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ, തന്റെ സീനിയർ ടീമിനോടൊപ്പമുള്ള ആദ്യ മുഴുവൻ സീസണിൽ തന്നെ ലീഗിലെ മികച്ച യുവതാരങ്ങളിൽ ഒരാളായി വളരാൻ കഴിഞ്ഞ താരമാണ് ബലേബാ.