സ്വീഡിഷ് മിഡ്ഫീൽഡർ യാസിൻ അയാരിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ സ്വന്തമാക്കി. £5 മില്യൺ ഡോളറിന് ആണ് താരം ബ്രൈറ്റണിലേക്ക് എത്തുന്നത്. 19-കാരൻ സ്വീഡിഷ് ക്ലബായ എഐകെക്ക് വേണ്ടിയായിരുന്നു കളിക്കുന്നത്. അടുത്തിടെ ഫിൻലൻഡിനെതിരായ മത്സരത്തോടെ സ്വീഡിഷ് ദേശീയ ടീമിനായി യാസിൽ അരങ്ങേറ്റം നടത്തിയിരുന്നു.
കഴിഞ്ഞ സീസണിൽ എഐകെയ്ക്ക് വേണ്ടി സ്വീഡിഷ് ലീഗിൽ അയാരി 24 തവണ കളിച്ചിരുന്നു. നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും അവിടെ നേടി. കഴിഞ്ഞ വേനൽക്കാലത്ത് അവരുടെ യൂറോപ്പ കോൺഫറൻസ് ലീഗ് യോഗ്യതാ മത്സരങ്ങളിലും അയാരി ക്ലബ്ബിനെ പ്രതിനിധീകരിച്ചിരുന്നു.
19-കാരനായ താരം 2025 വരെ എഐകെയിൽ കരാറിലുണ്ട്, എന്നാൽ ബ്രൈട്ടണിൽ ചേരാൻ കരാറിൽ നിന്ന് നേരത്തെ തന്നെ പുറത്തുകടക്കാം.