മുൻ ലിവർപൂൾ ഗോൾകീപ്പർ സൗദി അറേബ്യൻ ക്ലബിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ലിവർപൂൾ ഗോൾകീപ്പർ ആയിരുന്ന ബ്രാഡ്ലി ജോൺസ് ഇനി സൗദി അറേബ്യൻ ലീഗിൽ കളിക്കും. സൗദി ലീഗിലെ റിയാദിലുള്ള ക്ലബായ അൽ നാസർ ആണ് ബ്രാഡ്ലി ജോൺസണെ സൈൻ ചെയ്തിരിക്കുന്നത്. അവസാനമായി ഫെയ്നൂർഡുലായിരുന്നു ബ്രാഡ് കളിച്ചിരുന്നത്. 36കാരനായ താരം മുമ്പ് ഓസ്ട്രേലിയ ദേശീയ ടീമിന്റെയും വല കാത്തിട്ടുണ്ട്.

നിരവധി ഇംഗ്ലീഷ് ക്ലബുകളുടെ ഗോൾകീപ്പറായിരുന്ന ബ്രാഡ് 2010 മുതൽ 2015വരെ‌ ലിവർപൂൾ ടീമിൽ ഉണ്ടായിരുന്നു. ലിവർപൂളിന്റെ ഒന്നാം ഗോൾകീപ്പർ ആകാൻ പക്ഷെ ബ്രാഡിനായില്ല‌. 5 വർഷത്തിൽ ആകെ 11 തവണ മാത്രമെ താരം ലിവർപൂൾ ടീമിന്റെ വല കാത്തിട്ടുള്ളൂ‌‌ മിഡിൽസ്ബ്രോ, ബ്ലാക്ക്പൂൾ, ഷെഫീൽഡ് എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial