ലീഡ്സ് യുണൈറ്റഡ് താരം ടെയ്‌ലർ ആദംസിനെ സ്വന്തമാക്കാൻ ബോൺമൗത്ത്

Wasim Akram

Picsart 23 08 15 01 26 52 305
Download the Fanport app now!
Appstore Badge
Google Play Badge 1

ലീഡ്സ് യുണൈറ്റഡിന്റെ അമേരിക്കൻ മധ്യനിര താരം ടെയ്‌ലർ ആദംസിനെ സ്വന്തമാക്കാൻ ബോൺമൗത്ത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ നേരിട്ട ലീഡ്സിൽ നിന്നു താരത്തിന് ആയുള്ള റിലീസ് ക്ലോസ് ബോൺമൗത്ത് ആക്ടിവേറ്റ് ചെയ്തു. ലീഡ്സ് തരം താഴ്ത്തപ്പെട്ടതോടെ 20 മില്യൺ പൗണ്ട് ആയിരുന്നു താരത്തിന്റെ റിലീസ് ക്ലോസ്. നേരത്തെ ചെൽസി താരത്തിന്റെ റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്യുകയും താരത്തിന്റെ മെഡിക്കൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീസ്‌ കൈസെദോ, ലാവിയ എന്നിവരിൽ ശ്രദ്ധ തിരിച്ച അവർ ആദംസിനെ സ്വന്തമാക്കുന്നതിൽ നിന്നു പിന്മാറുക ആയിരുന്നു.

ബോൺമൗത്ത്

അമേരിക്കയിൽ നിന്നു ആർ.ബി ലൈപ്സിഗിൽ 2019 ൽ എത്തിയ ഇപ്പോൾ 24 കാരനായ ആദംസ് 2022 ൽ ആണ് ലീഡ്സിൽ എത്തുന്നത്. 20 മില്യൺ പൗണ്ട് ആയിരുന്നു എന്ന് താരത്തിന് ആയി അവർ മുടക്കിയത്. കഴിഞ്ഞ സീസണിൽ ടീമിന് ആയി അത്ര മികച്ച പ്രകടനം അല്ല താരം നടത്തിയത്. 2017 ൽ അമേരിക്കൻ ടീമിൽ അരങ്ങേറ്റം കുറിച്ച ആദംസ് 36 മത്സരങ്ങളിൽ അമേരിക്കക്ക് ആയി കളിച്ചിട്ടുണ്ട്. നിലവിൽ പരിക്കിന്റെ പിടിയിൽ ആയ താരം ഏതാണ്ട് ഒരു മാസം കഴിഞ്ഞാണ് കളത്തിൽ തിരിച്ചു വരിക. പെട്ടെന്ന് താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കാൻ ആണ് ബോൺമൗത്ത് ശ്രമം.