കേരള ബ്ലാസ്റ്റേഴ്സിന് കരുത്ത് കൂടുന്നു, ഡച്ച് സെന്റർ ബാക്ക് ഇനി മഞ്ഞ ജേഴ്സിയിൽ

- Advertisement -

ഡെൽഹി ഡൈനാമോസിനു വേണ്ടി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജിയാന്നി സുയിവർലൂൺ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കും. ഡച്ച് ഡിഫൻഡറായ സുയിവർലൂണെ സൈൻ ചെയ്തത് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തെ തന്നെ ഈ ട്രാൻസ്ഫർ വാർത്ത ഫാൻപോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു.

ഡെൽഹിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ കളിച്ച താരമാണ് സുയിവർലൂൺ. ഡിഫൻസിൽ ആണെങ്കില്യ്ം 2 ഗോളുകളും താരം നേടി. സെന്റർ ബാക്കായും റൈറ്റ് ബാക്കായും ഡിഫൻസീവ് മിഡായും കളിക്കുന്ന താരം കേരളത്തിന് മുതൽക്കൂട്ടാകും. 32കാരനായ സുയിവർലൂൺ ഇംഗ്ലീഷ് ക്ലബായ വെസ്റ്റ് ബ്രോം, ഇപ്സിച് ടൗൺ, ഡച്ച് ക്ലബായ ഫെയനൂർഡ് എന്നിവയ്ക്ക് വേണ്ടി നേരത്തെ കളിച്ചിട്ടുണ്ട്.

നെതർലാന്റ്സിന്റെ അണ്ടർ 22 ദേശീയ ടീമിന്റെയും ഭാഗമായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ സൈൻ ചെയ്യുന്ന നാലാമത്തെ വിദേശ താരമാകും സുയിവർലൂൺ. ആർകസ്, ഒഗ്ബെചെ, സിഡോഞ്ച എന്നിവരെ‌ നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരുന്നു

Advertisement