“കോപ അമേരിക്കയിൽ ടീമിൽ എടുക്കാത്തതിൽ സങ്കടമുണ്ട്, താൻ തിരികെ വരും”

- Advertisement -

ബ്രസീലിയൻ ടീമിലേക്ക് താൻ തിരികെ എത്തിയിരിക്കും എന്ന് റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്ക് മാർസെലോ. തന്നെ കോപ അമേരിക്ക ടീമിൽ ഇത്തവണ ഉൾപ്പെടുത്താത്തതിൽ സങ്കടമുണ്ട് എന്നും മാർസെലോ പറഞ്ഞു. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിൽ മോശം പ്രകടനം കാഴ്ചവെച്ചതായിരുന്നു മാർസെലോയെ ടിറ്റെ തഴയാനുള്ള കാരണം.

ടിറ്റെയോട് ദേഷ്യമില്ലെന്നും ടിറ്റെ തന്നെ ഒരുപാട് സഹായിച്ച പരിശീലകനാണെന്നും മാർസെലോ പറഞ്ഞു. കരിയർ അവസാനിക്കുന്ന കാലം വരെ ബ്രസീലിനു വേണ്ടി കളിക്കണം. അതാണ് ലക്ഷ്യം. അതിനു വേണ്ടി കഠിന പ്രയത്നം ചെയ്യാനാണ് തീരുമാനം മാർസെലോ പറഞ്ഞു. മാർസലോ ഒന്നും ഇല്ലാതെ എത്തിഉഅ ബ്രസീൽ ഇപ്പോൾ കോപ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ എത്തി നിൽക്കുകയാണ്.

Advertisement