മൊണാക്കോ താരത്തെ ഇന്റർ മിലാൻ സ്വന്തമാക്കി

മൊണാക്കോയുടെ സെനഗലീസ് വിങ്ങർ കെയ്റ്റ ബാൽഡെ ഇനി ഇന്റർ മിലാനിൽ. ലോൺ അടിസ്ഥാനത്തിലാണ് താരം സാൻ സിറോയിൽ എത്തുക. പക്ഷെ അടുത്ത സീസണിൽ താരത്തെ വാങ്ങാനുള്ള ഓപ്നും ഇന്ററിന് ഉണ്ട്.

ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിൽ 2004 മുതൽ 2012 വരെ അംഗമായിരുന്നു ബാൽഡെ. പിന്നീട് ലാസിയോയിൽ സീനിയർ കരിയർ ആരംഭിച്ച താരം 2017 ലാണ് മൊണാകോയിലേക്ക് മാറുന്നത്. അവിടെയും മികച്ച പ്രകടനം തുടർന്നതോടെയാണ് താരത്തെ തേടി ഇന്റർ എത്തിയത്.

2016 മുതൽ സെനഗൽ ദേശീയ ടീമിലും അംഗമാണ് താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial