സെർബിയൻ യുവ സ്ട്രൈക്കർ അത്ലറ്റിക്കോ മാഡ്രിഡിൽ!!

- Advertisement -

ഈ ട്രാൻസ്ഫർ വിൻഡോയിൽ താരങ്ങളെ വാങ്ങിക്കൂട്ടുന്ന അത്ലറ്റിക്കോ മാഡ്രിഡ് ഒരു പുതിയ താരത്തെ കൂടെ ടീമിൽ എത്തിച്ചു. സെർബിയയുടെ യുവ സ്ട്രൈക്കർ ഇവാൻ സാപോഞ്ചിക് അത്ലറ്റിക്കോ മാഡ്രിഡുമായി കരാറിൽ എത്തിയത്. 21കാരനായ താരം ബെൻഫികയിൽ നിന്നാണ് മാഡ്രിഡിലേക്ക് എത്തുന്നത്. മൂന്നു വർഷത്തെ കരാർ താരം ഒപ്പുവെച്ചു.

മുമ്പ് സെർബിയക്ക് ഒപ്പം അണ്ടർ 20 ലോകകപ്പ് നേടിയ താരമാണ് ഇവാൻ. കഴിഞ്ഞ സീസണിൽ ബെൻഫികയുടെ യുവ ടീമിനു വേണ്ടി കളിച്ച സപാഞ്ചികോ ആറു ഗോളുകൾ നേടിയിരുന്നു. മുമ്പ് പാർതിസൻ ബെൽഗ്രേഡ്, സുക്ടെ വരെഗെം എന്നീ ക്ലബുകൾക്കായും ഇവാൻ കളിച്ചിട്ടുണ്ട്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ആറാം സൈനിങ്ങാണിത്. നേരത്തെ ഹെക്ടർ ഹെരേര, മാർകോസ് യൊറന്റെ, ഫെലിപ്പെ, ഫെലിക്സ്, ലോഡി എന്നിവരെയും അത്ലറ്റിക്കോ മാഡ്രിഡ് സൈൻ ചെയ്തിരുന്നു.

Advertisement