ഹാളണ്ട് ബയേണിന് എതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആയി അരങ്ങേറും

മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ സ്ട്രൈക്കർ എർലിങ് ഹാളണ്ട് സിറ്റിയുടെ അടുത്ത പ്രീസീസൺ മത്സരത്തിൽ അരങ്ങേറ്റം കുറിക്കും. ഇന്നലെ നടന്ന സിറ്റിയുടെ ആദ്യ പ്രീസീസൺ മത്സരത്തിൽ ഹാളണ്ട് കളിച്ചിരുന്നില്ല. എന്നാൽ അടുത്ത മത്സരത്തിൽ താൻ ഉണ്ടാകും എന്ന് ഹാളണ്ട് ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചു. ശനിയാഴ്ച ബയേൺ മ്യൂണിച്ചിന് എതിരെയാണ് സിറ്റിയുടെ അടുത്ത പ്രീസീസൺ മത്സരം അന്ന് താൻ അരങ്ങേറ്റം കുറിക്കും എന്ന് ഹാളണ്ട് പറഞ്ഞു.

ബുണ്ടസ് ലീഗയിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിയ ഹാളണ്ടിന് ബയേൺ മ്യൂണിച്ച് ഏറെ പരിചയമുള്ള ടീമാണ്. ഹാളണ്ട് വന്നതോടെ കൂടുതൽ കരുത്താർജിക്കുന്ന മാഞ്ചസ്റ്റർ സിറ്റി വരും സീസണായുള്ള ഒരുക്കം ഇന്നലെ വിജയത്തോടെ ആണ് തുടങ്ങിയത്. അവർ ആദ്യ പ്രീസീസൺ മത്സരത്തിൽ ക്ലബ് അമേരിക്കയെ ആണ് പരാജയപ്പെടുത്തിയത്.