ബെൻ ആർഫയ്ക്ക് പുതിയ ക്ലബ്

Newsroom

ഫ്രഞ്ച് താരമായ ബെൻ ആർഫയ്ക്ക് അവസാനം ക്ലബായി. ഫ്രീ ഏജന്റായിരുന്ന ബെൻ ആർഫയെ ഫ്രഞ്ച് ക്ലബായ റെന്നെസ് ആണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണോടെ പി എസ് ജിയുമായുള്ള ബെൻ ആർഫയുടെ കരാർ അവസാനിച്ചിരുന്നു. പി എസ് ജിയിൽ കാര്യമായി തിളങ്ങാൻ കഴിയാതിരുന്ന താരത്തിന്റെ കരാർ ക്ലബ് പുതുക്കിയില്ല. ഇപ്പോൾ രണ്ട് വർഷത്തെ കരാറിലാണ് താരം പുതിയ ക്ലബിൽ എത്തുന്നത്.

31കാരനായ താരം മുമ്പ് ന്യൂകാസിൽ, ഹൾ സിറ്റി, നീസെ, മാഴ്സെ തുടങ്ങിയ ക്ലബുകൾക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്ം ഫ്രഞ്ച് രാജ്യാന്തര ടീമിനായി 15ൽ അധികം മത്സരങ്ങളും ബെൻ ആർഫ കളിച്ചിട്ടുണ്ട്.