മുൻ വിവാ കേരള സ്ട്രൈക്കർ സബീത് ഇനി മിനേർവ പഞ്ചാബിൽ

മിനേർവ പഞ്ചാബിലെ മലയാളി ബന്ധം കൂടുകയാണ്. ഇന്ന് മുൻ വിവാ കേരള താരമായ സബീതിനെയാണ് മിനേർവ പഞ്ചാബ് സൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുൻ ഗോകുലം എഫ് സി ക്യാപ്റ്റൻ ഇർഷാദിനെയും മിനേർവ പഞ്ചാബ് സൈൻ ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ ഓസോൺ എഫ് സിക്കായി നടത്തിയ മികച്ച പ്രകടനമാണ് സബീതിനെ മിനേർവയിൽ എത്തിച്ചിരിക്കുന്നത്‌.

കഴിഞ്ഞ സീസണിൽ സെക്കൻഡ് ഡിവിഷനിൽ 9 ഗോളുകൾ ഓസോണായി സബീത് നേടിയിരുന്നു‌. സെക്കൻഡ് ഡിവിഷനിൽ രണ്ടാമത്തെ ടോപ് സ്കോററുമായിരുന്നു സബീത്. കേരളത്തിലെ രണ്ടു ക്ലബുകൾക്കായി സബീത് മുമ്പ് കളിച്ചിട്ടുണ്ട്. ആദ്യ വിവാ കേരളയ്ക്കായും പിന്നീട് കേരള ബ്ലാസ്റ്റേഴ്സിനായും താരം ജേഴ്സി അണിഞ്ഞു. ഇന്ത്യൻ ആരോസ്, മോഹൻ ബഗാൻ എന്നിവർക്കായും കളിച്ചിട്ടുണ്ട്.

ഇന്ത്യൻ യൂത്ത് ടീമുകൾക്കായും സീനിയർ ടീമിനായും സബീത് മുമ്പ് കളിച്ചിട്ടുണ്ട്.

Previous articleബെൻ ആർഫയ്ക്ക് പുതിയ ക്ലബ്
Next articleപ്രീസീസൺ; മുംബൈ സിറ്റിക്ക് സമനിലയോടെ തുടക്കം