ബെൽജിയൻ ഡിഫൻഡർ ഇനി ലെസ്റ്റർ സിറ്റിയിൽ

- Advertisement -

ഡെഡ്ലൈൻ ഡേയിൽ സംബ്‌ഡോറിയ താരത്തെ സ്വന്തമാക്കി ലെസ്റ്റർ സിറ്റി. ബെൽജിയൻ താരമായ ഡെന്നിസ് പ്രയെറ്റ് ആണ് ഇറ്റലി വിട്ട് പ്രീമിയർ ലീഗിൽ എത്തിയത്. 25 വയസുകാരനായ താരത്തെ ഏതാണ്ട് 18 മില്യൺ നൽകിയാണ് ലെസ്റ്റർ സ്വന്തമാക്കിയത്. 5 വർഷത്തെ കരാറാണ് താരം ഒപ്പിട്ടത്.

ജന്മനാടായ ബെൽജിയത്തിൽ ആന്ദർലെറ്റിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം 2011 മുതൽ 2016 വരെ അവർക്ക് വേണ്ടി കളിച്ചു. പിന്നീട് 3 വർഷം താരം സീരി എ യിൽ സംബ്‌ഡോറിയയിൽ കളിച്ചു. ആന്ദർലെറ്റിൽ കൂടെ കളിച്ച ടീലെമൻസിന് ഒപ്പം ഒരിക്കൽ കൂടെ കളിക്കാനുള്ള അവസരവും താരത്തിന് ലെസ്റ്ററിലേക്കുള്ള മാറ്റത്തോടെ ലഭിക്കും. 106 തവണ സീരി എ യിൽ കളിച്ച പ്രയെറ്റ് സീരി എ യിലെ മികച്ച മധ്യനിര താരങ്ങളിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. 2014 ൽ ബെൽജിയം സീനിയർ ദേശീയ ടീം അംഗമാകാനും താരത്തിനായി.

Advertisement