സ്പെയിൻ യൂത്ത് ടീമുകൾക്ക് പുതിയ പരിശീലകർ

- Advertisement -

സ്പെയിനിന്റെ ദേശീയ യൂത്ത് ടീം പരിശീലകർക്ക് മാറ്റം. അണ്ടർ 21 പരിശീലകനായിരുന്ന ആൽബർട്ട് കലാഡെസ് സ്ഥാനമൊഴിഞ്ഞതാണ് മൊത്ത യൂത്ത് ടീമുകളിടെ പരിശീലകരിൽ മാറ്റം ഉണ്ടാക്കിയിരിക്കുന്നത്. ഇനി മുതൽ അണ്ടർ 21 ടീമിന്റെ പരിശീലക സ്ഥാനം മുൻ സ്പാനിഷ് ഫുൾബാക്ക് ഡെ ല ഫുന്റെയ്ക്കാകും. ഇതുവരെ സ്പെയിൻ അണ്ടർ 19 പരിശീലകനായിരുന്നു ഡെ ല ഫുന്റെ.

അണ്ടർ 19 ടീമിന്റെ പരിശീലക സ്ഥാനം ഇനി സ്പെയിൻ അണ്ടർ 17 പരിശീലകനായിരുന്ന സാന്റിയാഗോ ഡെനിയക്ക് വരും. സാന്റിയാഗോ ഡെനിയ നോക്കിയിരുന്ന അണ്ടർ 17 ടീമിന്റെ ചുമതല ഡേവിഡ് ഗോർഡോയ്ക്ക് ആയിരിക്കും ഇനി. ഗോർഡോ പരിശീലിപ്പിച്ചിരുന്ന സ്പാനിഷ് അണ്ടർ 16 ടീമിനെ ഇനി മലഗായുടെ യൂത്ത് ടീം കോച്ചായ ജുലെൻ ഗുറേറോയും നോക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement