മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരത്തെ സ്വന്തമാക്കി വാറ്റ്ഫോർഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരമായിരുന്ന ദെൽ ബഷിറു ഇനി വാറ്റ്ഫോർഡിൽ കളിക്കും. ഈ കഴിഞ്ഞ സീസണോടെ മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ അവസാനിപ്പിച്ച താരത്തെ 6 വർഷത്തെ കരാറിലാണ് വാറ്റ്ഫോർഡ് സൈൻ ചെയ്തത്. 19കാരനായ ബഷിറു 2017ൽ മാഞ്ചസ്റ്റർ സിറ്റിക്കായി അരങ്ങേറ്റം നടത്തിയിരുന്നു എങ്കിലും പിന്നീട് ടീമിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല.

വാറ്റ്ഫോർഡിന്റെ ഈ സമ്മറിലെ രണ്ടാം സൈനിംഗ് മാത്രമാണിത്. നേരത്തെ‌ വെസ്റ്റ് ബ്രോം താരം ഡോസണെയും വാറ്റ്ഫോർഡ് സൈൻ ചെയ്തിരുന്നു. നൈജീരിയൻ സ്വദേശിയായ ബഷിറു ഇതുവരെ പ്രീമിയർ ലീഗ് ലെവൽ 2വിൽ ആയിരുന്നു കളിച്ചു കൊണ്ടിരുന്നത്.