ഐ എസ് എല്ലിന് ഇനി എ എഫ് സി ചാമ്പ്യൻസ് ലീഗ്, ഐ ലീഗിന് എ എഫ് സി കപ്പ്

ഐ എസ് എല്ലിനെ ഇന്ത്യയിൽ ഒന്നാം ലീഗാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു നിർണായ മാറ്റത്തിന് ഒരുങ്ങുകയാണ് എ ഐ എഫ് എഫും എ എഫ് സിയും. ഇനി മുതൽ ഐ എസ് എൽ ജേതാക്കാൾക്ക് ആകും ഏഷ്യയിലെ ഏറ്റവും വലിയ ടൂർണമെന്റായ എ എഫ് സി ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ അവസരമുണ്ടാവുക. ഇതുവരെ ഐ ലീഗ് ചാമ്പ്യന്മാർക്ക് ലഭിച്ചിരുന്ന എ എഫ് സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് അവസരം ഇനി ഐ എസ് എൽ ചാമ്പ്യന്മാർക്ക് ലഭിക്കും.

പകരം ഇതുവരെ ഐ എസ് എല്ലിന് ലഭിച്ച എ എഫ് സി കപ്പ് പ്ലേ ഓഫ് യോഗ്യത കളിക്കനുളല അവസരം ഐലീഗ് ക്ലബുകൾക്കും കിട്ടും. എ എഫ് സി ചാമ്പ്യൻസ് ലീഗിലെ പ്ലേ ഓഫ് മത്സരം പരാജയപ്പെട്ടാൽ ഐ എസ് എൽ ചാമ്പ്യന്മാർക്ക് എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടം ഉറപ്പായിരിക്കും. ഈ നീക്കം ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനോട് ഐലീഗ് ക്ലബുകൾ എങ്ങനെ പ്രതികരിക്കും എന്ന് വ്യക്തമല്ല.

Previous articleബാലൻ ഡി ഓർ, മെസ്സി അകലുന്നു, അലിസൺ അടുക്കുന്നു
Next articleബാഴ്സലോണയോട് വിട പറഞ്ഞ് കെവിൻ -പ്രിൻസ് ബോട്ടങ്ങ്