അത്ലറ്റികോ മാഡ്രിഡുമായി ജാവോ ഫെലിക്സിന് വേണ്ടിയുള്ള ചർച്ചകൾ ബാഴ്‌സലോണ തുടരുന്നു. ലോണിൽ താരത്തെ കൊണ്ടു വരാൻ തന്നെയാണ് ഇപ്പോഴും ടീമിന്റെ തീരുമാനം. എട്ടു മില്യൺ വരെയുള്ള ലോൺ ഫീ ഉൾപ്പെടുന്ന ഡീൽ ആയിരിക്കും ഇതെന്ന് ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ആവശ്യപ്പെട്ട തുകയിൽ നിന്നും കുറവ് വരുത്താൻ അത്ലറ്റികോ മാഡ്രിഡ് ഒടുവിൽ സമ്മത്തിച്ചേക്കും എന്നു തന്നെയാണ് ഇപ്പോഴുള്ള സൂചന. എന്നാൽ താരത്തിന്റെ സാലറിയിൽ വലിയൊരു ഭാഗം, ഒരു പക്ഷെ ഏകദേശം മുഴുവനായും തന്നെ ബാഴ്‌സലോണ വഹിക്കേണ്ടി വരും. കൂടാതെ ലോൺ കാലാവധിക്ക് ശേഷം ബാഴ്‌സ താരത്തെ സ്വന്തമാക്കേണ്ടി വരും എന്നതിനാൽ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിലും ധാരണയിൽ എത്തേണ്ടതായുണ്ട്.
ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇരിക്കെ പോർച്ചുഗീസ് താരത്തിന് ടീമിന് പുറത്തെക്കുള്ള വഴി തേടുക തന്നെയാണ് അത്ലറ്റികോ. നിലവിൽ ബാഴ്‌സലോണ തന്നെ മതിയെന്ന തീരുമാനത്തിൽ ഇരിക്കുന്ന ഫെലിക്‌സ് മറ്റ് പല ഓഫറുകളും ഇതിനകം നിരസിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ജാവോ കാൻസലോയുടെ കൈമാറ്റം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ശ്രമിക്കുന്ന ബാഴ്‌സ, ഇതിന് ശേഷമാകും ഫെലിക്‌സിന് വേണ്ടിയുള്ള ഓഫർ ഉൾപ്പടെയുള്ള നീക്കങ്ങളിലേക്ക് കടക്കുക. താരം ട്രാൻസ്ഫർ വിൻഡോയുടെ അവസാനം വരെ കാത്തിരിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.
Download the Fanport app now!