മഴ നിയമത്തിൽ 2 റൺസ് വിജയവുമായി ഇന്ത്യ

Sports Correspondent

Indiamencricket
Download the Fanport app now!
Appstore Badge
Google Play Badge 1

ഡബ്ലിനിൽ ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 2 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 59/6 എന്ന നിലയിൽ നിന്ന് 139/7 എന്ന സ്കോര്‍ നേടിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 6.5 ഓവറിൽ 47/2 എന്ന നിലയിൽ നിൽക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്.

24 റൺസ് നേടിയ ജയശസ്വി ജൈസ്വാളിന്റെയും റണ്ണൊന്നുമെടുക്കാത്ത തിലക് വര്‍മ്മയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 19 റൺസ് നേടിയ റുതുരാജ് ഗായക്വാഡും 1 റൺസുമായി സഞ്ജുവുമായിരുന്നു കളി തടസ്സപ്പെടുമ്പോള്‍ ഇന്ത്യയ്ക്കായി ക്രീസിലുണ്ടായിരുന്നത്. ക്രെയിഗ് യംഗ് 2 വിക്കറ്റ് നേടി.